ErnakulamKeralaNattuvarthaLatest NewsNews

മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവം : അച്ഛനും മകനും പിടിയിൽ

അയൽവാസികളായ വേണു, മകൻ ജയരാജ് എന്നിവരെയാണ് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്

കൊച്ചി: മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ അച്ഛനും മകനും പൊലീസ് പിടിയിൽ. എടവനക്കാട് സ്വദേശി സനലാ(34)ണ് മരിച്ചത്. സംഭവത്തിൽ അയൽവാസികളായ വേണു, മകൻ ജയരാജ് എന്നിവരെയാണ് ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Read Also : ആസിഡ് എളുപ്പം കിട്ടുന്നത് ഓണ്‍ലൈന്‍ സൈറ്റ് വഴി, ഫ്‌ളിപ് കാര്‍ട്ടിനും ആമസോണിനും നോട്ടീസ്

ബു​ധ​നാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ് വ​ഴി​യി​ൽ കി​ട​ക്കു​ന്ന നിലയിൽ യു​വാ​വി​നെ നാ​ട്ടു​കാ​ർ ക​ണ്ട​ത്. വേണുവും ജയരാജും ചേർന്ന് സനലിനെ ഇരുമ്പ് വടി ഉപയോഗിച്ചാണ് മർദ്ദിച്ചത്.

അതിർത്തി തർക്കത്തെ തുടർന്നാണ് ഇരുവരും ചേർന്ന് സനലിനെ മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരിക്കുകളോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സനൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button