KeralaLatest NewsNewsParayathe VayyaWriters' Corner

അവള് ശരിയല്ല, അവൻ ശരിയല്ല എന്ന് കമന്റുകൾ, ശരികേട് നോക്കി ശിക്ഷവിധിക്കുന്ന ചിലർ: അനുജ ജോസഫ് എഴുതുന്നു

നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിൻ മേലുള്ള വിശ്വാസ്യത ജനങ്ങൾക്ക്‌ നഷ്‌ടപ്പെട്ടുവോ

തിരുവനന്തപുരം പേരൂർക്കടയിൽ വഴയില സ്വദേശി സിന്ധുവിനെ കൂടെ താമസിച്ചിരുന്ന രാജേഷ് നടുറോഡിൽ വച്ചു വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ഡോ. അനുജ ജോസഫ്. ശരികേട് വേർതിരിച്ചു ശിക്ഷ വിധിക്കാൻ മാത്രം, നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിൻ മേലുള്ള വിശ്വാസ്യത ജനങ്ങൾക്ക്‌ നഷ്‌ടപ്പെട്ടുവോയെന്ന് അനുജ ചോദിക്കുന്നു.

read also: കേരളത്തിലെ റോഡുകള്‍ അമേരിക്കയിലേതിന് തുല്യമാക്കും, വരുന്നത് 40,453 കോടി രൂപയുടെ പദ്ധതികള്‍ : നിതിന്‍ ഗഡ്കരി

കുറിപ്പ് പൂർണ്ണ രൂപം

തിരുവനന്തപുരം പേരൂർക്കടയിൽ വഴയില സ്വദേശി സിന്ധുവിനെ കൂടെ താമസിച്ചിരുന്ന രാജേഷ് നടുറോഡിൽ വച്ചു വെട്ടികൊലപ്പെടുത്തി. ഇയാൾ വിവാഹിതനാണ്, ഏറെ നാളുകളായി ഇവർ ഒരുമിച്ചു താമസിച്ചു വരുകയായിരുന്നു. കുറച്ചു നാളുകൾ ആയി ഇപ്പോൾ അകന്നു, രാജേഷ് സിന്ധുവിന്റെ വീടിനു സമീപത്തായി മാറി താമസിക്കുകയായിരുന്നുവെന്നുമാണ് വാർത്തകളിൽ നിന്നറിയാൻ സാധിച്ചത്.

ഏതായാലും ഒരു ജീവൻ ഇല്ലാണ്ടായി. ഇന്നിപ്പോൾ നമ്മുടെ നാട്ടിൽ ആർക്കും ആരെയും കൊല ചെയ്യാൻ ഭയം ഇല്ലാതെയായി. എവിടെ എന്തു തോന്ന്യവാസം നടന്നാലും പ്രതിയെ രക്ഷപ്പെടുത്താൻ വെല്ലൂർ എന്നും കല്ലൂർ എന്നും പറഞ്ഞു ഓരോരുത്തർ ഇറങ്ങിക്കോളും.

രണ്ടു ദിവസം മാധ്യമശ്രദ്ധ നേടുന്ന ഒരു വാർത്ത. അതിനപ്പുറം നമുക്ക് എന്താണ് ചെയ്യാൻ സാധിക്കുക.
പ്രണയം, പക,മുൻവൈരാഗ്യം ഇതൊക്കെ പറഞ്ഞു കണ്ണടയ്ക്കാം. നാളെ സ്വന്തം വീട്ടിൽ ഇത്തരം ദാരുണ സംഭവങ്ങൾ അരങ്ങേറുന്നത് വരെ ഇതു മറ്റെവിടെയോ നടന്നത്, ആരുടെയോ ജീവൻ നഷ്‌ടപ്പെട്ടു അത്രയുള്ളൂ. അവള് ശെരിയല്ല അവൻ ശെരിയല്ല,കമന്റ് ചെയ്തു ഇത്തരം കൊലപാതകങ്ങളെ കണ്ടില്ലെന്നു നടിക്കാം.100%ശെരിയിൽ നിങ്ങൾ ആയിരിക്കണമെന്ന് മാത്രം.
ശെരികേട് വേർതിരിച്ചു ശിക്ഷ വിധിക്കാൻ മാത്രം, നമ്മുടെ നാട്ടിലെ നിയമസംവിധാനത്തിൻ മേലുള്ള വിശ്വാസ്യത ജനങ്ങൾക്ക്‌ നഷ്‌ടപ്പെട്ടുവോ.
Dr. Anuja Joseph
Trivandrum.

shortlink

Related Articles

Post Your Comments

Related Articles


Back to top button