Latest NewsNewsIndia

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രശംസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ മകനും ആഗോള വ്യവസായിയുമായ ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍. ഇതേ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല അമേരിക്കയെ മറികടക്കുമെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.

Read Also: ഇന്ത്യക്കാരുടെ തൊഴിൽക്ഷമത വർദ്ധിക്കുന്നു, പുതിയ റിപ്പോർട്ടുകൾ പുറത്തുവിട്ട് വീബോക്സ് ഇന്ത്യ സ്കിൽ

‘ഇന്ത്യയില്‍ നികുതിക്ക് വിധേയമായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ക്ക് ഇത് നല്ല കാലമാണ്. ട്രമ്പ് ഓര്‍ഗനൈസേഷന്റെ രണ്ട് വലിയ റെസിഡെന്‍ഷ്യല്‍ പ്രോജക്ടുകള്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും’, അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിലവില്‍ ലാഭകരമായി പ്രവര്‍ത്തിച്ചു വരികയാണ് ട്രമ്പ് ഓര്‍ഗനൈസേഷന്‍. 2500 കോടിയുടെ പദ്ധതികള്‍ കൂടി കമ്പനി ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും. ഇന്ത്യക്കാര്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകാനും ഇത് കാരണമാകുമെന്നും ട്രംപ് ജൂനിയര്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പിന്തുണ വളരെ മികച്ചതാണ്. കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം മികവുറ്റതും തൃപ്തികരവുമാണ്. ഗുരുഗ്രാം, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ പുതിയ പ്രോജക്ടുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ തുടരുന്ന ഡൊണാള്‍ഡ് ട്രമ്പ് ജൂനിയര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button