Latest NewsKerala

മദ്രസയിലെത്തിയ പതിനൊന്നുകാരിയെ പീ‍ഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറ​സ്റ്റിൽ. വർക്കല മങ്കാട് സ്വദേശി സലാഹുദ്ദീനാണ് അറസ്റ്റിലായത്. മദ്രസയിൽ എത്തിയ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് അയിരൂർ പോലീസാണ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

അതേസമയം, നേരത്തെ തൃശൂരിൽ മത പഠനത്തിനെത്തിയ ഒമ്പത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വെള്ളാങ്കല്ലൂർ സ്വദേശി തൊയ്ബ് ഫർഹാനാണ് (22) അറസ്റ്റിലായത്. മദ്രസയിലെ ശുചിമുറിയിൽ വച്ച് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നായിരുന്നു പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button