PathanamthittaLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി 11 വ​യ​സുകാരിക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം:പ്രതിക്ക് 11 വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും

ക​ല്ലൂ​പ്പാ​റ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് ക​ല്ലു​ങ്ക​ൽ സു​നി​ൽ വ​ർ​ഗീ​സി​നെ (39)യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷി​ച്ച​ത്

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി 11 വ​യ​സു​കാരി​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ​യാ​ൾ​ക്ക് 11 വ​ർ​ഷം ക​ഠി​നത​ട​വും പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. ക​ല്ലൂ​പ്പാ​റ ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് ക​ല്ലു​ങ്ക​ൽ സു​നി​ൽ വ​ർ​ഗീ​സി​നെ (39)യാ​ണ് പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ശി​ക്ഷി​ച്ച​ത്. 14 വ​ർ​ഷം ത​ട​വി​നൊ​പ്പം 1.60 ല​ക്ഷം രൂപ പി​ഴ അ​ട​യ്ക്കാ​നും കോ​ട​തി നി​ർ​ദ്ദേ​ശത്തിൽ പറയുന്നു.

Read Also : കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ഉദ്യോഗസ്ഥരെ പരിചരിക്കാന്‍ സൗന്ദര്യവും നല്ല ശരീരവടിവുമുള്ള യുവതികളെ വേണമെന്ന് പരസ്യം

ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ആണ് സംഭവം. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണെ​ന്ന​റി​ഞ്ഞ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി അ​തി​ക്ര​മം ന​ട​ത്തി​യ​താ​യാ​ണ് കേ​സ്. കീ​ഴ്‌​വാ​യ്പൂ​ര് പൊലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ച്ച​ത്.

കീ​ഴ്‌​വാ​യ്പൂ​ര് എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ജി. ​സ​ന്തോ​ഷ് കു​മാ​റാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്സ​ൺ മാ​ത്യൂ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button