ThiruvananthapuramKeralaNattuvarthaLatest NewsNews

ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ര​ണ്ടുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബാ​ഹു​ലേ​യ പ​ണി​ക്ക​ർ, ശ്രീ​ജ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്

വെ​ഞ്ഞാ​റ​മൂ​ട്: ടോ​റ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ കാ​ർ യാ​ത്രക്കാ​രാ​യ ര​ണ്ടുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി​യാ​യ ബാ​ഹു​ലേ​യ പ​ണി​ക്ക​ർ, ശ്രീ​ജ എ​ന്നി​വ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

Read Also : ടെക്നോ പോവ 4 വാങ്ങാൻ ആഗ്രഹിക്കുന്നവരാണോ? വമ്പിച്ച വിലക്കിഴിവുമായി ആമസോൺ

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യ്ക്ക് സം​സ്ഥാ​ന പാ​ത​യി​ൽ വാ​മ​ന​പു​രം അ​മ്പ​ലം മു​ക്കിലാണ് അ​പ​ക​ടം നടന്നത്. വാ​മ​ന​പു​ര​ത്തു നി​ന്നും വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന കാ​റും എ​തി​ർ ദി​ശ​യി​ൽ വ​ന്ന ടോ​റ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യിടി​ച്ച​ത്.​

ഫ​യ​ർഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ഏ​റെ പ​രി​ശ്ര​മി​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​ർ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button