Latest NewsNewsIndia

‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും’: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി

ജയ്പൂർ: ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കുമെന്ന വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിനുള്ളില്‍ സ്വേച്ഛാധിപത്യമില്ലെന്നും പാര്‍ട്ടി ഫാസിസ്റ്റ് അല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ദിനം പകരം വെയ്ക്കാനാകാത്തതും സമാനതകളില്ലാത്തതുമാകുമെന്നും രാഹുൽ വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തില്‍ ജയ്പൂരിലെ കോൺഗ്രസ് ഓഫീസിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.

ആഭ്യന്തര അസംസ്കൃത എണ്ണയുടെ വിൻഡ് ഫാൾ ടാക്സ് വെട്ടിച്ചുരുക്കി, പുതുക്കിയ നിരക്കുകൾ അറിയാം

‘എന്റെ വാക്കുകള്‍ അടയാളപ്പെടുത്തുക, ബിജെപിയെ കോണ്‍ഗ്രസ് താഴെയിറക്കും. എനിക്കും പാര്‍ട്ടിക്കുമെതിരെ തുടര്‍ച്ചയായി ആസൂത്രിതമായ അപകീര്‍ത്തി പ്രചാരണം നടക്കുന്നുണ്ടെന്ന് അറിയാം. അതില്‍ പ്രശ്‌നമില്ല. പാര്‍ട്ടി തളര്‍ന്നു പോകുകയാണെന്ന ആശയമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഫാസിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്ന പ്രത്യയശാസ്ത്ര പാര്‍ട്ടിയാണ് കോണ്‍ഗ്രസ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button