Latest NewsKerala

സി പി ഐ നേതാവായ മുൻ പഞ്ചായത്ത് പ്രസിഡന്റിനെ കള്ളനോട്ട് ബിസിനസിൽ അറസ്റ്റ് ചെയ്തു വിതരണം നടത്തിയ സ്ത്രീയും പിടിയിൽ

കൊല്ലം: ചാ​രും​മൂ​ട്ടി​ൽ ക​ള്ള​നോ​ട്ട് മാ​റാ​നെ​ത്തി​യ മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സി പി ഐ നേതാവും അടക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലായി. കൊ​ല്ലം ഈ​സ്റ്റ് ക​ല്ല​ട കൊ​ടു​വി​ള മു​റി​യി​ൽ ക്ലീ​റ്റ​സ് (45), താ​മ​ര​ക്കു​ളം പേ​രൂ​ർ​കാ​രാ​ണ്മ അ​ക്ഷ​യ് നി​വാ​സി​ൽ ലേ​ഖ (38) എ​ന്നി​വ​രെ​യാ​ണ് നൂ​റ​നാ​ട് സി.​ഐ പി. ​ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ്യാഴാഴ്ച അ​റ​സ്റ്റ് ചെ​യ്ത​ത്.

സി.പി.ഐ നേതാവായ ക്ലീറ്റസ് ഈ​സ്റ്റ് ക​ല്ല​ട പ​ഞ്ചാ​യ​ത്തിന്റെ മു​ൻ പ്ര​സി​ഡ​ന്‍റാ​യിരുന്നു. സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ ​ന​ൽ​കി​യ 500 രൂ​പ നോ​ട്ടി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ നൂ​റ​നാ​ട് പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കുകയാണ് ഉണ്ടായത്. ലേ​ഖ​യാ​ണ് ക​ള്ള​നോ​ട്ടു​മാ​യി സാ​ധ​നം വാ​ങ്ങാ​ൻ എത്തുന്നത്. സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ വി​വ​രം നൂ​റ​നാ​ട് സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തോ​ടെ പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ​ഴ്സി​ൽ​നി​ന്ന്​ 500 രൂ​പ​യു​ടെ വേ​റെ​യും ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തുകയായിരുന്നു.

ഇതോടെ ലേ​ഖയെ അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ലേ​ഖ​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 500 രൂ​പ​യു​ടെ കൂ​ടു​ത​ൽ നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തിയിട്ടുണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്ക് ക​ള്ള​നോ​ട്ട്​ ന​ൽ​കി​യ​ത് കൊ​ല്ലം ഈ​സ്റ്റ് ക​ല്ല​ട കൊ​ടു​വി​ള​മു​റി​യി​ൽ പ​ത്താം വാ​ർ​ഡി​ൽ ക്ലീ​റ്റ​സാ​ണെ​ന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഒഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button