Latest NewsNewsBusiness

സഹകരണത്തിനൊരുങ്ങി സിഎസ്ബി ബാങ്കും യുബി ലോൺസും, ലക്ഷ്യം ഇതാണ്

ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്

രാജ്യത്തെ പ്രമുഖ ബാങ്കായ സിഎസ്ബി ബാങ്കും യുബി ലോൺസും കൈകോർക്കുന്നു. വൻകിട, ഇടത്തരം, ചെറുകിട, സൂക്ഷ്മ വിഭാഗങ്ങളിലെ എസ്എംഇ, വസ്തു ഈടിന്മേലുള്ള വായ്പ എന്നീ മേഖലകളിൽ നിന്ന് ഉയർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇരുകമ്പനികളുടെയും സഹകരണം. ഏറ്റവും പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. പുതിയ പങ്കാളിത്തത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, നൂതന പ്രോസസിംഗ് രീതികൾ സമന്വയിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

യുബി ലോണുമായുള്ള സഹകരണത്തിലൂടെ പ്രധാന വിപണികളിലെ ആവശ്യങ്ങൾ തിരിച്ചറിയാനും അവ പരിഹരിക്കാനും സാധിക്കുമെന്നാണ് സിഎസ്ബി ബാങ്കിന്റെ വിലയിരുത്തൽ. കൂടാതെ, വസ്തു ഈടിന്മേലുളള വായ്പ, എസ്എംഇ വായ്പ എന്നിവയെടുക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ സാങ്കേതികവിദ്യയോടൊപ്പം മികച്ച ഓട്ടോമേഷൻ സേവനങ്ങളും ലഭിക്കുന്നതാണ്. യുബി ലോൺസിന് സിഎസ്ബി ബാങ്കിന്റെ വായ്പക്കാരുമായി ഇടപഴകാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും.

Also  Read: ഈ 4 കാര്യങ്ങളെ നിങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്ന് ഗരുഡ പുരാണത്തിൽ പറയുന്നു, ജീവൻ വരെ അപകടത്തിലായേക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button