KeralaLatest NewsNewsBusiness

സ്വർണവിലയിൽ വീണ്ടും ഇടിവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വില വീണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,970 രൂ​പ​യും പ​വ​ന് 39,760 രൂ​പ​യു​മാ​യി.

Read Also : രാഹുൽ ഗാന്ധിക്കെതിരായ സരിത എസ് നായരുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീം കോടതി തള്ളി

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​ കുറയു​ന്ന​ത്. വ്യാ​ഴാ​ഴ്ച പ​വ​ന് 320 രൂ​പ​ കുറഞ്ഞിരു​ന്നു. ഇതോടെ രണ്ടുദിവസമായി സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവ് 500 രൂപയോളമായി. ഡി​സം​ബ​ർ 14ന് ​പ​വ​ന് 40,240 രൂപ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ മാസത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല.

രൂപയുടെ മൂല്യം താഴ്ന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് കഴിഞ്ഞ ദിവസം സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്ന സ്വര്‍ണവിലയാണ് കഴിഞ്ഞ ദിവസം 40,000 കടന്നും മുന്നേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button