CinemaMollywoodLatest NewsNews

ഹൊറർ സൈക്കോ ത്രില്ലർ ചിത്രം വാമനൻ ഇന്നു മുതൽ

ഇന്ദ്രൻസ് നായകനാകുന്ന ഹൊറർ സൈക്കോ ത്രില്ലർ വാമനൻ ഇന്നു മുതൽ പ്രദർശനത്തിനെത്തും. ഒരു റിസോർട്ട് മാനേജറായിട്ടാണ് ഇന്ദ്രൻസ് അഭിനയിക്കുന്നത്. വാമനൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറയുന്നത്.

പുതിയതായി വാങ്ങിയ വീട്ടിലേക്ക് വാമനൻ കുടുംബവുമായി താമസം മാറുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. തുടർന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുന്നു. മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബു നിർമ്മിച്ച് എ.ബി ബിനിൽ ചിത്രം സംവിധാനം ചെയ്യുന്നു.

ചിത്രത്തിൽ സീമ ജി നായർ, ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു. അരുൺ ശിവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരുടെ വരികൾക്ക് ഈണം പകരുന്നത് മിഥുൻ ജോർജ്ജാണ്.

Read Also:- ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും 

എഡിറ്റർ – സൂരജ് അയ്യപ്പൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, ആർട്ട് – നിഥിൻ എടപ്പാൾ, മേക്കപ്പ് – അഖിൽ ടി രാജ്, കോസ്റ്റ്യും – സൂര്യ ശേഖർ, പിആർഒ ആന്റ് മാർക്കറ്റിങ് – കൺടന്റ് ഫാക്ടറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button