CinemaLatest NewsNewsKollywood

ഹൊറര്‍ ത്രില്ലറുമായി സണ്ണി ലിയോണ്‍: ‘ഓ മൈ ഗോസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു

സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ‘ഓ മൈ ഗോസ്റ്റ്’. ഒരു ഹൊറര്‍ കോമഡി ചിത്രമാണ് സണ്ണി ലിയോണിന്റെ ‘ഓ മൈ ഗോസ്റ്റ്’. ഇപ്പോഴിതാ, ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ഡിസംബര്‍ 30ന് തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

ആര്‍ യുവനാണ് ‘ഓ മൈ ഗോസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. ജാവേദ് റിയാസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആര്‍ യുവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. വിഎയു മീഡിയ എന്റര്‍ടെയ്ൻമെന്റും ഹോഴ്സും സ്റ്റുഡിയോസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൗണ്ട് ഡിസൈനര്‍ എ സതീഷ് കുമാറാണ്. അരുള്‍ സിദ്ധാർഥ് ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എസ് ജെ റാം, രമേഷ് എന്നിവരാണ് കലാ സംവിധാനം. ഗില്ലി ശേഖര്‍ ആണ് സ്റ്റണ്ട്സ്. സതിഷ് ദര്‍ശ ഗുപ്‍ത, മൊട്ടൈ രാജേന്ദ്രൻ, രമേഷ് തിലക്, അര്‍ജുനൻ, തങ്ക ദുരൈ എന്നിവരും സണ്ണി ലിയോണൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു.

Read Also:- IPL 2023: ലേലത്തില്‍ ‘റെക്കോഡ് തുക’ ഉറപ്പ്, പക്ഷേ അനുമതിയില്ല! ആ അഞ്ച് പാക് താരങ്ങൾ ഇവരാണ്

അതേസമയം, അനുരാഗ് കശ്യപിന്റെ പുതിയ ചിത്രത്തിലും സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. സണ്ണി ലിയോണ്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇത് ഒരു സ്വപ്‍നം യാഥാര്‍ഥ്യമായതുപോലെയാണെന്നും ഒരു അനുരാഗ് കശ്യപ് ചിത്രത്തില്‍ എന്നെങ്കിലും ഒരു വേഷം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും സണ്ണി ലിയോണ്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button