KottayamKeralaNattuvarthaLatest NewsNews

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: 17 പേർക്ക് പരിക്ക്, പത്തുവയസുകാരിയുടെ നില ​ഗുരുതരം

ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 17 തീർത്ഥാടകർക്ക് പരിക്കേറ്റു. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന പത്ത് വയസുള്ള കുട്ടിയുടെ നില ഗുരുതരമാണ്.

Read Also : സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ ബയോമെട്രിക് പഞ്ചിങ്: കര്‍ശന നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. തീർത്ഥാടകർ ചെന്നൈ താംബരം സ്വദേശികളാണ്. കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.

വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button