KeralaLatest NewsNewsCrime

എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്നായിരുന്നു പരിശോധന

കൊച്ചി: രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധയിൽ എംഡിഎംഎയുമായി പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇടുക്കി സ്വദേശികളായ അഭിരാം (20), ടിഎസ് അബിന്‍, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

read also: നഗരത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ കൂട്ടത്തല്ലും അക്രമവും: വധശ്രമത്തിന് കേസ്

122 ഗ്രാം എംഡിഎംഎയാണ് കലൂര്‍ ലിബര്‍ട്ടി ലൈനിനു സമീപത്തെ വീട്ടില്‍ പൊലീസും കൊച്ചി സിറ്റി ഡാന്‍സ്ഫ് ടീമും ചേര്‍ന്ന് പരിശോധനയിൽ പിടിച്ചെടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

shortlink

Related Articles

Post Your Comments

Related Articles


Back to top button