Latest NewsNewsBusiness

വിപണിയിൽ ഇനി മത്സരം കടുക്കും, ‘ഇൻഡിപെൻഡൻസ്’ ബ്രാൻഡുമായി റിലയൻസ്

ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, സംസ്കരിച്ച ആഹാര സാധനങ്ങൾ എന്നിവയാണ് ഇൻഡിപെൻഡൻസ് ബ്രാൻഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

ഉപഭോക്തൃ ഉൽപ്പന്ന വിപണിയിൽ കൂടുതൽ ആധിപത്യം ഉറപ്പിക്കാനൊരുങ്ങി റിലയൻസ്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസിന്റെ ഏറ്റവും ബ്രാൻഡായ ‘ഇൻഡിപെൻഡൻസ്’ ആണ് വിപണിയിൽ എത്തുന്നത്. ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് രംഗത്തെ മുഖ്യധാരാ കമ്പനികളായ ഹിന്ദുസ്ഥാൻ യൂണിലിവർ, ഐടിസി, ടാറ്റ കൺസ്യൂമർ, മാരികോ എന്നിവയുമായിട്ടാണ് റിലയൻസ് മത്സരിക്കുക. ഇതോടെ, ഉപഭോക്തൃ ഉൽപ്പന്ന വിപണിയിൽ മത്സരം കടുക്കുമെന്നാണ് വിലയിരുത്തൽ.

ദൈനംദിന ആവശ്യങ്ങൾക്കായുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ, ഭക്ഷ്യ എണ്ണ, സംസ്കരിച്ച ആഹാര സാധനങ്ങൾ എന്നിവയാണ് ഇൻഡിപെൻഡൻസ് ബ്രാൻഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇൻഡിപെൻഡൻസ് ബ്രാൻഡിന്റെ ഉൽപ്പന്നങ്ങൾ ഗുജറാത്തിൽ മാത്രമാണ് ലഭ്യമായി തുടങ്ങുക. കൂടാതെ, 20 ഉൽപ്പന്നങ്ങളാണ് പുറത്തിറക്കാൻ പദ്ധതിയിടുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ രാജ്യം മുഴുവനും ഇൻഡിപെൻഡൻസിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് റിലയൻസ് കൺസ്യൂമർ പ്രോഡക്റ്റ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.

Also Read: ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നൽകി യുവതിയുടെ വൃക്ക തട്ടിയെടുത്തു: പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button