Latest NewsNewsBusiness

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി റിലയൻസ്, പ്രധാനമായും ബാധിക്കുക ഈ സ്റ്റാർട്ടപ്പ് വിഭാഗത്തെ

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൺസോയിൽ 1,488 കോടി രൂപയുടെ നിക്ഷേപം റിലയൻസ് റീട്ടെയിൽ നടത്തിയിരുന്നു

പിരിച്ചുവിടലിന്റെ സൂചനകൾ നൽകി രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ പിന്തുണയുള്ള ഡൺസോ സ്റ്റാർട്ടപ്പാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം, സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഡൺസോ കടന്നുപോകുന്നത്. ഇതുവരെ 1,800 കോടി രൂപയുടെ നഷ്ടമാണ് ഈ സ്റ്റാർട്ടപ്പ് കമ്പനി രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 288 ശതമാനം അധികമാണിത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൺസോയിൽ 1,488 കോടി രൂപയുടെ നിക്ഷേപം റിലയൻസ് റീട്ടെയിൽ നടത്തിയിരുന്നു. ഇതിലൂടെ 25.8 ശതമാനം ഓഹരികളാണ് റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി മാറിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. വരും ദിവസങ്ങളിൽ ഡൺസോ ഏറ്റവും കുറഞ്ഞത് 150 മുതൽ 200 ജീവനക്കാരെയെങ്കിലും പിരിച്ചുവിടാൻ സാധ്യതയുണ്ട്.

Also Read: കേരളീയം പരിപാടി പൂര്‍ണവിജയം: ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി

പിരിച്ചുവിടൽ പൂർത്തിയാക്കുന്നതോടെ കമ്പനിയിലെ 40 ശതമാനത്തോളം ജീവനക്കാരാണ് പുറത്താകുക. നിലവിൽ, സഹസ്ഥാപകരും, ഫിനാൻസ് മേധാവികളും ഉൾപ്പെടെ നിരവധി ഉയർന്ന ഉദ്യോഗസ്ഥർ ഡൺസോയിൽ നിന്നും പടിയിറങ്ങിയിട്ടുണ്ട്. കമ്പനിയുടെ മൊത്തത്തിലുള്ള ചെലവ് 2022-ലെ 532 കോടി രൂപയിൽ നിന്ന്, ഇത്തവണ 2,054 കോടിയായാണ് വർദ്ധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button