Latest NewsNewsBusiness

പിരിച്ചുവിടലിന്റെ പാതയിൽ നൈക, 2 ശതമാനം ജീവനക്കാർ പുറത്തേക്ക്

ലോകത്തുടനീളം 83000 തൊഴിലാളികളാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്

ആഗോള സ്പോർട്സ് വെയർ ബ്രാൻഡായ നൈക ജീവനക്കാരെ പിരിച്ചുവിടുന്നു. മുഴുവൻ ജീവനക്കാരിൽ നിന്നും 2 ശതമാനം പേരാണ് പുറത്താക്കുക. ഇത് സംബന്ധിച്ച് വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. നൈക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോൺ ഡോൺ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.

അടുത്തയാഴ്ച വരെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടുള്ള നടപടികൾ തുടരുന്നതാണ്. രണ്ടാം ഘട്ട പിരിച്ചുവിടൽ മെയ് രണ്ടാം വാരം മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റോർ എംപ്ലോയീസ്, സ്റ്റോർ മാനേജർ, ഡിസ്ട്രിബ്യൂഷൻ സെന്റർവർക്കേഴ്സ് തുടങ്ങിയ തസ്തികയിൽ ഉള്ളവരെ പിരിച്ചുവിടൽ ബാധിക്കുകയില്ലെന്ന് കമ്പനി വ്യക്തമാക്കി.

Also Read: കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിൽ, സൈനികരുമായി കൂടിക്കാഴ്ച നടത്തി

ലോകത്തുടനീളം 83000 തൊഴിലാളികളാണ് കമ്പനിക്ക് കീഴിൽ ജോലി ചെയ്യുന്നത്. 2 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നതോടെ 12000 ആളുകൾ പുറത്തായേക്കുമെന്നാണ് സൂചന. ഇത്തവണ നടക്കുന്ന പിരിച്ചുവിടൽ കമ്പനി ആസ്ഥാനത്ത് ജോലി ചെയ്യുന്നവരെയാണ് പ്രധാനമായും ബാധിക്കാൻ സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button