ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളീയം പരിപാടി പൂര്‍ണവിജയം: ജനങ്ങൾ നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം പരിപാടി പൂര്‍ണവിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ, രാജ്യാന്തര ശ്രദ്ധ നേടുന്ന പരിപാടിയായി കേരളീയം മാറിയെന്നും പരിപാടിയെ ജനങ്ങൾ നെഞ്ചിലേറ്റിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളീയത്തോടുള്ള എതിര്‍പ്പ് അതിലെ പരിപാടികളോടുള്ള എതിര്‍പ്പാണെന്നും നാട് ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘ചുരുങ്ങിയ സമയം കൊണ്ട് ഇതെങ്ങനെ സംഘടിപ്പിച്ചെന്ന് ഗവേഷണം നടത്തിയവരുണ്ട്. നാം ഉദ്ദേശിച്ച രീതിയില്‍ തന്നെ നാടിനെ ദേശീയതലത്തിലും ലോകസമക്ഷവും അവതരിപ്പിക്കാന്‍ ഈ പരിപാടിയിലൂടെ കഴിഞ്ഞു. അതാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രത്യേകത കേരളീയം ഇനിയങ്ങോട്ട് എല്ലാവര്‍ഷവും നടത്തും,’ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണം: രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ, പ്രതികരണവുമായി നാഗചൈതന്യ

സെമിനാറുകളും ഭക്ഷ്യമേളയും കലാപരിപാടികളുമൊക്കെയായി ഏഴ് ദിനം നീണ്ട ആഘോഷങ്ങൾക്കാണ് ഇന്ന് കൊടിയിറങ്ങിയത്.  പ്രധാനവേദിയായ കനകക്കുന്നിൽ ഞായറാഴ്‌ച ഒരു ലക്ഷം പേർ എത്തിയെന്നാണ് വിലയിരുത്തൽ. ഒരാഴ്‌ചയോളം നീണ്ടുനിന്ന കേരളീയം പരിപാടി വൻ വിജയമെന്ന് സർക്കാർ ആവർത്തിച്ച് അവകാശപ്പെടുമ്പോഴും, പരിപാടിയ്ക്കെതിരെ ധൂർത്താരോപണം ശക്തമാക്കുകയാണ് പ്രതിപക്ഷം. ഒരുവശത്ത് കേരളീയം വലിയ നേട്ടമായി സർക്കാർ എടുത്തുപറയുമ്പോൾ മറുവശത്ത് ലക്ഷങ്ങളാണ് ക്ഷേമപെൻഷൻ പോലും കിട്ടാതെ വലയുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button