Latest NewsNewsBusiness

ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ രൂപയിൽ നടത്താൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ

രൂപയിൽ വ്യാപാരം നടത്തുമ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ 'വാസ്ട്രോ അക്കൗണ്ട്' ആരംഭിക്കേണ്ടതായിട്ടുണ്ട്

ഇന്ത്യയുമായുള്ള എല്ലാത്തരം വ്യാപാര ഇടപാടുകളും രൂപയിൽ നടത്താൻ സന്നദ്ധത അറിയിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ഡോളറിനും മുൻനിര കറൻസികൾക്കും പകരമായി രൂപയിൽ ഇടപാടുകൾ നടത്താനാണ് വിവിധ രാജ്യങ്ങൾ സന്നദ്ധത അറിയിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, താജികിസ്താൻ, ലക്സംബർഗ്, സുഡാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി ചർച്ചകൾ സംഘടിപ്പിക്കുന്നത്. ഇതിനോടകം മൗറീഷ്യസ്, ശ്രീലങ്ക എന്നിവയും രൂപയിൽ വ്യാപാരം നടത്താൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

വിവിധ രാജ്യങ്ങൾ രൂപയിൽ വ്യാപാരം നടത്തുന്നതോടെ, ഡോളറിനെ ആശ്രയിക്കുന്ന ശീലം പരമാവധി കുറയ്ക്കാനും, അത് മുഖാന്തരം വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ നിയന്ത്രിക്കാനുമാണ് ലക്ഷ്യമിടുന്നത്. 2022 ജൂലൈ മാസത്തിലാണ് രൂപയിൽ വ്യാപാര ഇടപാടുകൾ നടത്താനുള്ള സംവിധാനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചത്.

Also Read: കേരളത്തിലെ ആദ്യ ഫസാർഡ് ലൈറ്റിംഗ് സംവിധാനവുമായി കായംകുളം കൂട്ടംവാതുക്കൽ കടവ് പാലം

രൂപയിൽ വ്യാപാരം നടത്തുമ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ ‘വാസ്ട്രോ അക്കൗണ്ട്’ ആരംഭിക്കേണ്ടതായിട്ടുണ്ട്. ഇതിനുള്ള സംവിധാനം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഉടൻ തന്നെ ലഭ്യമാക്കുന്നതാണ്. ഇത്തവണ രൂപയിൽ വ്യാപാരം നടത്താൻ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button