Latest NewsNewsIndia

ഭാരത് ജോഡോ യാത്രയിൽ അണിചേരാൻ കമൽഹാസൻ

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. ഡിസംബർ 24-നാണ് കമൽഹാസൻ യാത്രയിൽ പങ്കുചേരുന്നത്.

Read Also: പറക്കുമ്പോൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നു, ബിക്കിനി ധരിച്ചും ഹിജാബും ധരിച്ചും എയർ ഹോസ്റ്റസുമാർ: വിചിത്രമായ എയർലൈനുകൾ

ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തുമ്പോൾ കമൽഹാസനും മക്കൾ നീതി മയ്യം പ്രവർത്തകരും യാത്രയിൽ അണിചേരും. രാഹുൽഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമൽഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോർക്കാൻ കമൽഹാസൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോയാത്രയിൽ പങ്കെടുക്കുന്നതെന്ന് മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് എ ജി മൗര്യ വ്യക്തമാക്കി. എന്നാൽ, ലോക്‌സഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

Read Also: പെഷവാറിൽ പോലീസ് സ്റ്റേഷനില്‍ ഭീകരാക്രമണം: നാലുപേര്‍ കൊല്ലപ്പെട്ടു, പിന്നിൽ പാക് താലിബാന്‍ എന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button