Latest NewsNewsInternational

‘അസാധ്യമായി ഒന്നുമില്ല,ഞാന്‍ തയ്യാര്‍,’ നമുക്ക് ഒന്നിച്ച് പൊരുതി വിജയിക്കാം: ലോകം മുഴുവനും വൈറലായി മെസിയുടെ കുറിപ്പ്

രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം, ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്

ഖത്തര്‍: ഫിഫ ലോകകപ്പിലെ നിലവിലെ ജേതാക്കളായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരുമായ അര്‍ജന്റീനയും ഇന്ന് ഏറ്റുമുട്ടും. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. ആവേശകരമായ ഫൈനലില്‍ ഇറങ്ങുമ്പോള്‍ ലോകകപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി. ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിന് ഞാന്‍ തയാറാണ്.അസാധ്യമായി ഒന്നുമില്ല. നമുക്ക് ഒരുമിച്ച് വിജയിക്കാമെന്ന് മെസി ഫേസ്ബുക്കില്‍ കുറിച്ചു.

 

‘ഞാന്‍ തയ്യാര്‍. നമുക്ക് ഒരുമിച്ച് വിജയിക്കാം അര്‍ജന്റീന അസാധ്യമായി ഒന്നുമില്ല’..-ലയണല്‍ മെസി ഫേസ്ബുക്കില്‍ കുറിച്ചു.

രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ലോക വേദിയിലെ മൂന്നാം കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. അവസാന ലോകകപ്പ് കളിക്കുന്ന മെസിക്ക് കിരീടമുയര്‍ത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button