Latest NewsKeralaNews

ബഫർസോണിൽ ആശങ്ക വേണ്ട: ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്ന് സിപിഎം

തിരുവനന്തപുരം: ബഫർ സോണിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജനങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുമെന്നും സിപിഎം അറിയിച്ചു.

Read Also: ‘എസ്എഫ്ഐ ലേബലിൽ രക്ഷപ്പെടാൻ കസേരയിട്ടിരിക്കുന്നത് തറവാട്ടുമുറ്റത്തല്ല ജനങ്ങളുടെ നികുതിപ്പണം കൊണ്ടുള്ള സ്ഥാപനത്തിൽ’-ഷാഫി

വന്യജീവി സങ്കേതങ്ങളും, ദേശീയ ഉദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷണ പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കണമെന്ന വിധി കേരളത്തിൽ അപ്രായോഗികമാണെന്ന കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. ഉപഗ്രഹ സഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. ഇതിലാവട്ടെ എല്ലാ നിർമ്മിതികളും ഉൾപ്പെട്ടിട്ടില്ല. വിട്ടുപോയവ ഫീൽഡ് സർവ്വെയിൽ കൂട്ടിച്ചേർക്കുമെന്ന കാര്യവും സർക്കാർ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതി അറിയിക്കാനുള്ള സമയം നീട്ടി നൽകുമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു.

ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കെ സർക്കാരിനെതിരായി തെറ്റായ പ്രചാരവേലകളുമായി ഇറങ്ങിയിരിക്കുന്നവരുടെ താൽപര്യങ്ങൾ തിരിച്ചറിയണം. തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ കുടങ്ങിപ്പോകരുത്. കേരളത്തിന്റെ പരിസ്ഥിതിയും, ജനങ്ങളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് ഏതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ല. ജനങ്ങളുടെ ജീവിതം സംരക്ഷിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ബഫർസോൺ രൂപപ്പെടുത്തുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: ‘ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു’: കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button