Latest NewsNewsIndia

‘ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നു’: കെജ്‌രിവാൾ

ഡൽഹി: നിയന്ത്രണരേഖയിൽ ആക്രമണം നടത്തിയിട്ടും ചൈനയുമായുള്ള വ്യാപാരം തുടരുന്ന കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. ചൈന അനുദിനം ആക്രമണം നടത്തുകയാണെങ്കിലും, എല്ലാം സാധാരണമാണെന്ന് വരുത്തിത്തീർക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധീരതയും ബഹുമാനവും കാണിക്കാൻ അദ്ദേഹം നരേന്ദ്ര മോദി സർക്കാരിനെ വെല്ലുവിളിച്ചു.

‘എല്ലാം ശരിയാണെന്ന് ബിജെപി പറയുന്നു. ചൈനയെ ശിക്ഷിക്കുന്നതിന് പകരം അവർ ചൈനയുടെ ഇറക്കുമതിക്ക് ഇന്ത്യയിൽ അനുമതി നൽകി ബെയ്ജിങ്ങിന് പ്രതിഫലം നൽകുന്നു. കുറച്ച് ധൈര്യം കാണിച്ച് ചൈനയെ ബോധത്തിലേക്ക് തിരികെ കൊണ്ടുവരണം. നമ്മുടെ സൈനികരോട് നിങ്ങൾക്ക് ബഹുമാനമില്ലേ? കുറച്ച് ധൈര്യം കാണിക്കൂ. ഇന്ത്യ ഇറക്കുമതി നിർത്തിയാൽ ചൈനയ്ക്ക് ബോധം വരും,’ കെജ്‌രിവാൾ വ്യക്തമാക്കി.

വിലക്കുറവിൽ ഐഫോൺ സ്വന്തമാക്കാം, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട്

ചൈനീസ് ഉൽപ്പന്നങ്ങൾ വിലകുറഞ്ഞതാണെങ്കിലും ബഹിഷ്‌കരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘ചൈനീസ് ഉൽപന്നങ്ങൾ വിലകുറഞ്ഞതാണെന്ന് അവർ പറയുന്നു. വിലകുറഞ്ഞതാണെങ്കിലും ചൈനീസ് ഉൽപ്പന്നങ്ങൾ ഞങ്ങൾക്ക് വേണ്ട. ഇരട്ടി വിലയുണ്ടെങ്കിലും ഞങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാണ്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button