Latest NewsNewsInternational

ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി അയ്യപ്പ പരിക്രമണ മണ്ഡലപൂജ നടത്തി

കാൽഗറി: ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (OHM) കാൽഗറിയും എഡ്മന്റൺ അയ്യപ്പ ക്ഷേത്രവും സംയുക്തമായി അയ്യപ്പ പരിക്രമണ മണ്ഡലപൂജ – 2022 നടത്തി. 2022 ഡിസംബർ 17 ശനിയാഴ്ച കാൽഗറി നോർത്ത് ഈസ്റ്റിലുള്ള മാൾബറോഹ് പാർക്ക് കമ്മ്യൂണിറ്റി അസോസിയേഷൻ ഹാളിൽ ആണ് ചടങ്ങുകൾ നടന്നത്.

Read Also: നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്, മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

ചടങ്ങിനോടനുബന്ധിച്ച് ഉച്ചയ്ക്ക് 1.30 മുതൽ 5.30 വരെ മഹാ ഗണപതി പൂജ, ഭഗവതി സേവ , ശാസ്താ പൂജ, അഷ്ടാഭിഭിഷേകം, പടിപൂജ, ഹരിവരാസനം, ഭജൻ എന്നിവയും 5.30 മുതൽ പ്രസാദ വിതരണവും ആണ് ഉണ്ടായിരുന്നത്.

ചടങ്ങുകൾ കാൽഗറിയിലും പരിസരങ്ങളിലുമുള്ള അയ്യപ്പ ഭക്തരുടെ നിറ സാന്നിദ്ധ്യത്താൽ വൻ വിജയകരമായിരുന്നുവെന്ന് ഒഎച്ച്എം സംഘാടകർ അറിയിച്ചു.

Read Also: കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

shortlink

Related Articles

Post Your Comments

Related Articles


Back to top button