Latest NewsNewsIndia

‘ലയണൽ മെസ്സി അസമിലാണ് ജനിച്ചത്’: കോൺഗ്രസ് എം.പി അബ്ദുൾ ഖാലിഖിന്റെ വിചിത്ര വാദം

ന്യൂഡൽഹി: അർജന്റീനയുടെ നായകൻ ലയണൽ മെസ്സിക്ക് അസം ബന്ധമുണ്ടെന്ന വിചിത്ര കണ്ടെത്തൽ നടത്തി പുലിവാൽ പിടിച്ച് കോൺഗ്രസ് എം.പി. ഫ്രാൻസിനെതിരായ വിജയത്തിന് പിന്നാലെ മെസ്സിയെ അഭിനന്ദിക്കുന്നതിനിടെയാണ് എം.പി അബ്ദുൾ ഖാലിഖ് മെസ്സിയെ അസം കാരൻ ആക്കിയത്. അമളി മനസ്സിലായതോടെ എം.പി ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ട്രോളർമാർ ഇതിനോടകം ഇതിന്റെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിപ്പിച്ച് കഴിഞ്ഞിരുന്നു.

മെസ്സി ജനിച്ചത്‌ അസമിലാണെന്നായിരുന്നു കോൺഗ്രസ്സ് എംപിയുടെ ട്വീറ്റ്! അമളി തിരിച്ചറിഞ്ഞതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് എം പിയുടെ തടിതപ്പൽ ശ്രമം. അസമുമായി മെസ്സിക്ക് ശരിക്കും ബന്ധമുണ്ടോയെന്നും , തമാശയാണോയെന്നും ചിലർ ചോദിച്ചെങ്കിലും ഇതിന് അബ്ദുൾ വീണ്ടും മെസ്സിക്ക് അസമുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. “എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അഭിനന്ദനങ്ങൾ. നിങ്ങളുടെ അസം ബന്ധത്തിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്“ . അബ്ദുൾ ഖാലിഖിന്റെ ഈ ട്വീറ്റിന് ശേഷം, ആദിത്യ ശർമ്മ എന്ന ഉപയോക്താവ് ‘അസാം കണക്ഷൻ?’ എന്ന് ചോദ്യമുന്നയിച്ചു . ഇതിന് അബ്ദുൾ ഖാലിഖ് ‘അതെ, അവൻ അസമിലാണ് ജനിച്ചത്.’എന്ന് മറുപടി നൽകി.

എം.പിയുടെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് എടുത്ത് ‘അതെ സർ മെസ്സി തന്റെ സഹപാഠിയായിരുന്നു’വെന്ന് ട്രോളന്മാരും കൂടി എത്തിയതോടെ സംഭവം പൂർത്തിയായി. മെസ്സിയും ഭാര്യയും വന്ന വഴി മറന്നില്ലെന്നും, ലോകകപ്പ് വിജയത്തിന് ശേഷം ഇരുവരും അസമിൽ എത്തിയെന്നും ട്രോളുകൾ പ്രചരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button