KeralaLatest NewsNews

ബാറിൽ നിന്നും വ്യാജമദ്യം കണ്ടെത്തി: മാനേജൻ അറസ്റ്റിൽ

തൃശൂർ: ബാറിൽ നിന്നും വ്യാജമദ്യം പിടിച്ചെടുത്തു. തൃശൂർ തളിക്കുളം പുത്തൻതോടുള്ള സെൻട്രൽ റെസിഡൻസി ബാറിൽ നിന്നാണ് എക്‌സൈസ് വ്യാജമദ്യം പിടിച്ചെടുത്തത്. 220 ലിറ്റർ മദ്യം ഇവിടെ നിന്നും എക്‌സൈസ് കണ്ടെടുത്തു. ബാറിൽ നിന്ന് ഏഴ് ലിറ്റർ മദ്യവും ബാർ ഉടമയുടെ വീട്ടുപരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് 213 ലിറ്റർ വ്യാജമദ്യവും കണ്ടെത്തിയതായി എക്‌സൈസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാനേജറെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Read Also: ‘എംബാപ്പെയെ രാത്രിയിൽ കണ്ടാൽ ഞെട്ടി പനി പിടിച്ചു കിടക്കും’; ഫ്രഞ്ച് ടീമിനെ അധിക്ഷേപിച്ച് ടി ജി മോഹൻദാസ്

സാധാരണ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് എക്‌സൈസ് ബാറിൽ പരിശോധന നടത്തിയത്. വ്യാജമദ്യം കണ്ടെത്തിയതിനെ തുടർന്നാണ് വീട്ടിലും പരിശോധന നടത്തിയതെന്നും എക്‌സൈസ് വിശദീകരിച്ചു. ബാർ ലൈസൻസ് എടുത്തയാളെയടക്കം കേസിൽ പ്രതിയാക്കിയിട്ടുണ്ടെന്നും ബാർ അടപ്പിച്ചതായും എക്സൈസ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Read Also: ഭീകരതക്കെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ: കശ്മീരിൽ ഭീകരാക്രമണങ്ങളിൽ 168% കുറവ് രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button