Latest NewsNewsIndia

പ്രളയക്കെടുതി: കേന്ദ്രം കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: 2018, 2019 ലെ പ്രളയക്കെടുതി നേരിടുന്നതിനായി കേന്ദ്ര സർക്കാർ കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് സഹായം അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

Read Also: ലോകകപ്പ് ഫൈനൽ സമയത്ത് റെക്കോർഡ് നേട്ടവുമായി ഗൂഗിൾ, കൂടുതൽ വിവരങ്ങൾ അറിയാം

സംസ്ഥാന ദുരന്ത നിവാരണ നിധിയിലേക്ക് കേന്ദ്രത്തിന്റെ വിഹിതമായി 2018-19, 2019-20 കാലയളവിൽ യഥാക്രമം 192.60, 136.65 കോടി രൂപയും അനുവദിച്ചു. കൂടാതെ 2018-19 ൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും അധിക കേന്ദ്ര സഹായമായി 2904.85 കോടി രൂപയും നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളം നൽകിയ നിർദേശത്തിൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് താങ്ങു വിലയ്ക്ക് കേന്ദ്രം അധിക ക്വോട്ടയായി 89,540 മെട്രിക് ടൺ അരി അനുവദിച്ചത്. പെട്ടെന്ന് തുക നൽകാൻ ആവശ്യപ്പെടാതെ ഫുഡ് കോർപ്പറേഷൻ അത് അനുവദിക്കുകയാണ് ചെയ്തത്. കേരളത്തിന് പ്രളയ കെടുതി നേരിടുന്നതിനായി അനുവദിച്ച മുഴുവൻ അരിയും ലഭ്യമാക്കിയതനുസരിച്ചാണ് 205 .81 കോടി രൂപയുടെ ബില്ല് നല്കാനാവശ്യപ്പെട്ടു ഫുഡ് കോർപ്പറേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നിർദ്ദേശം നൽകിയതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

Read Also: ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം കൈയ്യോടെ പിടികൂടി ഭാര്യ: ടവല്‍ ചുറ്റി ഇറങ്ങിയ കാമുകിയെ ഭാര്യ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button