Latest NewsKeralaNewsIndia

പോപ്പുലർ ഫ്രണ്ടിനെതിരെ തണുപ്പൻ മട്ട്, 6 മാസം വേണമെന്ന് കേരള സർക്കാർ: പൊട്ടിത്തെറിച്ച് ഹൈക്കോടതി

കൊച്ചി: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്, ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസിൽ സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വത്തു കണ്ടുകെട്ടൽ നടപടി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ കോടതി രൂക്ഷമായ വിമർശനം ഉയർത്തി. സ്വത്തു കണ്ടുകെട്ടുന്നതിന് 6 മാസം സമയം വേണമെന്നു സർക്കാർ ആവശ്യപ്പെട്ടതാണു കോടതിയെ ചൊടിപ്പിച്ചത്.

കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ഇത്തരം അലംഭാവം പാടില്ലെന്നു കോടതി പറഞ്ഞു. പൊതുമുതൽ നശിപ്പിച്ചതു നിസ്സാരമായി കണക്കാക്കാനാകില്ലെന്നു പറഞ്ഞ കോടതി, സ്വത്ത് കണ്ടെത്തൽ ഉൾപ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡിഷനൽ ചീഫ് സെക്രട്ടറിയോടു കോടതിയിൽ ഹാജരാകാനും ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലെ ആക്രമണങ്ങളിൽ വ്യാപക ആക്രമണമാണു സംസ്ഥാനത്തുടനീളം ഉണ്ടായത്. നിരവധി കെഎസ്‍ആർടിസി ബസുകളാണു അക്രമികൾ തകർത്തത്. നൂറുകണക്കിനു പേർ അറസ്റ്റിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button