KeralaLatest NewsNews

പെണ്‍കുട്ടികളെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്

മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാള്‍ തന്നെയാണ് പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികളെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി തിരുവനന്തപുരം നഗരത്തില്‍ സ്ഥിരം ആക്രമണം നടത്തുന്നയാളാണെന്നു പൊലീസ്. കഴിഞ്ഞ വര്‍ഷം ഇയാള്‍ പേരൂര്‍ക്കടയില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചിരുന്നു. മെഡിക്കല്‍ കോളജിന് സമീപം നടുറോഡില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച സംഭവത്തിലും ഇയാള്‍ തന്നെയാണ് പ്രതി.

Read Also: റോഷാക്കിന് ശേഷം ‘റോയ്’ റിലീസിനെത്തിയത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് സുരാജ് വെഞ്ഞാറമൂട്

ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. നവംബര്‍ 26 നാണ് പണ്ഡിറ്റ് കോളനിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. പ്രതി സ്ഥിരം സഞ്ചരിക്കുന്നത് വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബൈക്കിലാണ്. നമ്പര്‍ വ്യാജമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള ചില ആളുകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

പ്രതിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ പതിയിരുന്ന് ആക്രമിക്കുന്നതാണ് ഇയാളുടെ രീതി. പരാതി ലഭിക്കാത്ത നിരവധി സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടാവാമെന്നാണ് പൊലീസ് കരുതുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button