Kallanum Bhagavathiyum
Latest NewsIndia

വെളുപ്പിന് 3 മണിക്ക് പെൺകുട്ടിയെ രണ്ടാനച്ഛൻ കഴുത്തുഞെരിച്ച് കൊന്നു, ഫോൺ അൺ ലോക്ക് ചെയ്യാത്തതിനാലെന്ന് പ്രതി

ഹൈദരാബാദ്: പെൺകുട്ടിയെ വെളുപ്പിന് മൂന്നു മണിക്ക് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദാണ് സംഭവം. യാസ്മിനുന്നിസ എന്ന പെണ്‍കുട്ടിയെ രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഇയാൾ പറയുന്ന ന്യായം പെൺകുട്ടിയുടെ ഫോൺ വിളിയാണ്.

രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ടതിനെ തുടർന്നായിരുന്നു താൻ കൊലപാതകം നടത്തിയതെന്നാണ് ഇയാൾ പറയുന്നത് . പെൺകുട്ടി അർധരാത്രി ഒരു മണിക്ക് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ തൗഫീഖ് പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, മൊബൈൽ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിഷേധിക്കുകയും തൌഫീഖുമായി പെൺകുട്ടി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.

തുടർന്ന് രാവിലെ മൂന്നുമണിയോടെ ഇയാൾ പെൺകുട്ടിയെ കഴുത്തുഞരിച്ച് കൊലപ്പെടുത്തി. ശേഷം രാവിലെ ആറു മണിക്ക് പൊലീസിന് മുന്നിൽ പ്രതി ഹാജരാവുകയും ചെയ്തു എന്നാണ്. എന്നാൽ പോലീസ് ഇത് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button