Latest NewsNewsInternational

മലയാളികളുടെ സ്നേഹം തിരിച്ചറിഞ്ഞ് അര്‍ജന്റീന, കേരളത്തിന് പ്രത്യേകം നന്ദി പറഞ്ഞുകൊണ്ട് കുറിപ്പ്

ഖത്തര്‍:  ലോകം മുഴുവനും ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തിലായിരുന്നു. നെയ്മറിനും മെസിക്കുമൊക്കെ കേരളത്തില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. തങ്ങളുടെ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചും ഫ്‌ളക്‌സടിച്ചുമൊക്കെയാണ് തങ്ങളുടെ ഇഷ്ട ടീമിനുള്ള പിന്തുണ മലയാളികള്‍ അറിയിച്ചത്.

Read Also:ഖത്തർ ഇന്ത്യയെ ദീപികയിലൂടെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയെന്ന് പത്മജ വേണുഗോപാൽ

കേരളത്തിലുള്ള തന്റെ കട്ടൗട്ട് നന്ദി പറഞ്ഞുകൊണ്ട് ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഫൈനലില്‍ കപ്പുയര്‍ത്തിയതിന് പിന്നാലെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ മറ്റ് രാജ്യങ്ങളുടെ പേരുകള്‍ പറയുമ്പോള്‍ ഇന്ത്യയ്ക്കൊപ്പം കേരളത്തിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ച് നന്ദി പറഞ്ഞിരിക്കുകയാണ് അര്‍ജന്റീനയുടെ ദേശീയ ടീം.

ഇന്ത്യ, ബംഗ്ലാദേശ്,പാകിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചാണ് നന്ദി പറഞ്ഞിരിക്കുന്നത്. ‘ നിങ്ങളുടെ പിന്തുണ അത്ഭുതകരമായിരുന്നു. നന്ദി ബംഗ്ലാദേശ്, കേരള, ഇന്ത്യ, പാകിസ്ഥാന്‍’- എന്നാണ് ടീം ട്വീറ്റ് ചെയ്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button