Latest NewsNewsTechnology

പെബ്ൾ ഫ്രോസ്റ്റ് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും ഇങ്ങനെ

1.87 ഇഞ്ച് ഐപിഎസ് ടച്ച് സ്ക്രീനാണ് നൽകിയിരിക്കുന്നത്

പെബ്ൾ ഫ്രോസ്റ്റ് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലോകോത്തര ബ്രാൻഡായ ആപ്പിൾ സ്മാർട്ട് വാച്ചുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഡിസൈനാണ് ഈ സ്മാർട്ട് വാച്ചുകളുടെ പ്രധാന പ്രത്യേകത. മറ്റു സവിശേഷതകൾ പരിചയപ്പെടാം.

1.87 ഇഞ്ച് ഐപിഎസ് ടച്ച് സ്ക്രീനാണ് നൽകിയിരിക്കുന്നത്. ബ്ലൂടൂത്ത് കോളിംഗ്, ഫിറ്റ്നസ് ട്രാക്കിംഗ് തുടങ്ങി നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, ഹാർട്ട് റേറ്റ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കത്തിന്റെ അളവ് എന്നിവ കൃത്യമായി പെബ്ൾ ഫ്രോസ്റ്റ് സ്മാർട്ട് വാച്ചിലൂടെ അറിയാൻ സാധിക്കും.

Also Read: ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത നിര്‍മ്മിക്കാന്‍ ഇന്ത്യ

സ്മാർട്ട്ഫോണുമായി ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യാൻ കഴിയും. പൊടി, വാട്ടർ പ്രൂഫ് സ്മാർട്ട് വാച്ചുകളാണിവ. സ്ട്രാപ്പ്, സ്ക്രീൻ, വലതു വശത്തിന് മുകളിലെ ബട്ടൺ എന്നിവയ്ക്ക് ആപ്പിളിന്റെ സ്മാർട്ട് വാച്ചുമായി സാമ്യത തോന്നിക്കും. പ്രധാനമായും ബ്ലാക്ക്, ബ്ലൂ, ഗ്രേ, ഓറഞ്ച് എന്നീ നിറങ്ങളിലാണ് പെബ്ൾ ഫ്രോസ്റ്റ് വാങ്ങാൻ സാധിക്കുക. ഈ സ്മാർട്ട് വാച്ചുകളുടെ ഇന്ത്യൻ വിപണി വില 1,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button