Latest NewsUAENewsInternationalGulf

ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ

അബുദാബി: ഗോൾഡൻ വിസ പട്ടിക വിപുലമാക്കി യുഎഇ. ഗോൾഡൻ വിസ പദ്ധതിയിലേക്ക് 4 വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പട്ടിക വിപുലമാക്കിയത്. പുരോഹിതർ, മുതിർന്ന പണ്ഡിതർ, വ്യവസായ, വിദ്യാഭ്യാസ വിദഗ്ധർ എന്നീ മേഖലകളിൽ ഉള്ളവർക്കാണ് 10 വർഷത്തെ ദീർഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫഷനൽ ലൈസൻസും സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള ശുപാർശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുന്നത്.

Read Also: പാകിസ്ഥാൻ കള്ളക്കടത്തുകാരുമായി ഏറ്റുമുട്ടല്‍: കോടികള്‍ വിലമതിക്കുന്ന ഹെറോയിന്‍ പിടിച്ചെടുത്ത് ബിഎസ്എഫ്

മുതിർന്ന പണ്ഡിതർ, വൈദികർ എന്നിവർ സാംസ്‌കാരിക യുവജന മന്ത്രാലയത്തിൽ നിന്നും വ്യവസായ വിദഗ്ധർ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൽ നിന്നും ആരോഗ്യ പ്രവർത്തകർ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും വിദ്യാഭ്യാസ വിദഗ്ധർ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നും ശുപാർശ കത്ത് ഹാജരാക്കണം. ബന്ധപ്പെട്ട വകുപ്പിലെ അംഗീകൃത പ്രാദേശിക സ്ഥാപന മേധാവികളിൽ നിന്നുള്ള കത്തുകളും പരിഗണിക്കും. ഇതിനുപുറമെ പ്രവർത്തന ലൈസൻസ്, ബിരുദ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, എമിറേറ്റ്‌സ് ഐഡി തുടങ്ങിയവയും ഹാജരാക്കേണ്ടതാണ്.

Read Also: നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button