ThiruvananthapuramKeralaNattuvarthaLatest NewsNews

സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്‍ രാജ്ഭവന് കൈമാറി

തിരുവനന്തപുരം: സര്‍വ്വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഡിസംബർ പതിമൂന്നിന് നിയമസഭ പാസാക്കിയ ബില്‍ ഒന്‍പത് ദിവസത്തിന് ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുന്നത്.

ചാന്‍സലര്‍ നിയമനത്തിന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ബില്‍ നിയമസഭ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടാലേ നിയമമാകൂ.

കൊറോണ അണുബാധിതരില്‍ ഗന്ധം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

ഗവര്‍ണര്‍ നിലവില്‍ രാജ്ഭവനിലില്ല. സംസ്ഥാനത്തിനു പുറത്തുള്ള ഗവര്‍ണര്‍ രണ്ടാം തീയതിയേ രാജ്ഭവനിലേക്ക് മടങ്ങിയെത്തൂ. ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയോ കൂടുതല്‍ നിയമോപദേശം തേടുകയോ ചെയ്‌തേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button