KeralaLatest NewsNews

ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികൾക്കും ഡിഗ്രി സർട്ടിഫിക്കറ്റ് നല്‍കിയ സംഭവം: മുഴുവൻ സർട്ടിഫിക്കറ്റും തിരിച്ചുവാങ്ങി 

തിരുവനന്തപുരം: തിരുവനന്തപുരം ആയുർവേദ കോളജിൽ തോറ്റ വിദ്യാർഥികളും ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത സംഭവത്തിൽ മുഴുവൻ കുട്ടികളും സർട്ടിഫിക്കറ്റ് തിരികെ നൽകി. രണ്ടാം വർഷ പരീക്ഷ തോറ്റിട്ടും ചടങ്ങിൽ പങ്കെടുത്ത ഏഴ് വിദ്യാർഥികൾ ഉൾപ്പെടെയാണ് സർട്ടിഫിക്കറ്റ് തിരുച്ചു നൽകിയത്. ഇവരിൽ നിന്ന് സർട്ടിഫിക്കറ്റ് തിരുച്ചുവാങ്ങാൻ ആരോഗ്യ സർവകലാശാല വിസി കോളജ് അധികൃതകർക്ക് നോട്ടീസ് നൽകിയിരുന്നു.

ഇനി മുതല്‍ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കാര്യവും ചടങ്ങിന്റെ വിശദാംശങ്ങളും നേരത്തെ തന്നെ ബോധ്യപ്പെടുത്തണം എന്ന് പ്രിൻസിപ്പാൾ ഹൗസ്‌ സർജൻസ് അസോസിയേഷന് നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button