Jobs & VacanciesLatest NewsEducationCareerEducation & Career

അധ്യാപകരെ നിയമിക്കുന്നു

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നg. 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ.

ശാലക്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനിള്ള ഇന്റര്‍വ്യൂ 12ന് രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

Read Also : ഹൗസ് മദര്‍, മള്‍ട്ടി ടാസ്‌ക് വര്‍ക്കര്‍ തസ്തികകളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button