Latest NewsKeralaNews

ക്രമസമാധാന പാലനത്തിൽ കേരളാ പൊലീസ് മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്രമസമാധാന പാലനത്തിൽ കേരളാ പോലീസ് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിൽ ക്രിമിനലുകൾ വേണ്ടെന്നും വൈകൃതങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു തരത്തിലുമുള്ള ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കസ്റ്റഡി മർദ്ദനങ്ങളിൽ കുറവ് വന്നതായും അദ്ദേഹം വ്യക്തമാക്കി.

Read Also: പുതിയ വകഭേദം ഉണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യമന്ത്രി

അത്തരത്തിലുള്ള നടപടി ഇനിയുണ്ടായാൽ സിബിഐ അന്വേഷിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് വയോധികരോട് പോലും പൊലീസ് നിന്ദ്യമായാണ് പെരുമാറിയിരുന്നത്. അക്കാലത്ത് പൊലീസ് സ്റ്റേഷൻ ഭയക്കപ്പെടേണ്ട സ്ഥലമായിരുന്നു. എന്നാലിപ്പോൾ മാറ്റങ്ങളുണ്ടായി. നിലവിൽ കേരള പൊലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയും വിധമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സേന സുസജ്ജമാണ്. പലപ്പോഴും പൊലീസിനെ പ്രകോപിപ്പിച്ച് ഇടപെടാനുള്ള സാഹചര്യങ്ങളുണ്ടാകുമ്പോഴും അനിതരസാധാരണമായ് സംയമനമാണ് സേന കാഴ്ചവെയ്ക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Read Also: ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button