Latest NewsIndiaNews

വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍

ഇംഫാല്‍: വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മണിപ്പൂര്‍ സര്‍ക്കാര്‍. നോനി ജില്ലയില്‍ വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥി സംഘം അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നോനിയില്‍ ഉണ്ടായ അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Read Also: ഗഗൻയാൻ: ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യം ഐഎസ്ആർഒ 2024ൽ ആരംഭിക്കും

മണിപ്പൂര്‍ വിദ്യാഭ്യാസ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 10 വരെയാണ് നിരോധനം. നിലവില്‍ രാവിലെയും രാത്രികാലങ്ങളിലും വലിയ മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്താണ് നടപടി. മൂടല്‍ മഞ്ഞില്‍ കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

അതേസമയം, മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 2 ലക്ഷം രൂപ സമാശ്വാസമായി നല്‍കും. പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപയും നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും അനുശോചനം അറിയിച്ചു. തംബാല്‍നു ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button