Latest NewsKeralaNews

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ടോയ്‌ലറ്റ് കഴുകിച്ചു; പ്രിന്‍സിപ്പലിനെതിരെ പരാതിയുമായി രക്ഷിതാവ്

ബെംഗളൂരു: സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട്
ടോയ്‌ലറ്റുകള്‍ കഴുകിച്ചതായും പ്രിന്‍സിപ്പലിന്റെ പൂന്തോട്ടം വൃത്തിയാക്കിച്ചതായും പരാതി. കര്‍ണാടകയിലാണ് സംഭവം. കല്‍ബുര്‍ഗിയിലെ മൗലാനാ ആസാദ് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ കൊണ്ടാണ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ ടോയ്‌ലറ്റും പൂന്തോട്ടവും വൃത്തിയാക്കിച്ചത്. സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവാണ് പൊലീസിന് പരാതി നല്‍കിയത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കും: ക്ഷേത്രത്തിൽ ഇന്ന് സുരക്ഷ പരിശോധന

സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കാനും പ്രിന്‍സിപ്പലിന്റെ വസതിയില്‍ പൂന്തോട്ടം പണിയാനും നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതായും ആരോപണമുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണവും അടിയന്തര നടപടിയും വേണമെന്നാവശ്യപ്പെട്ട് കുട്ടികളില്‍ ഒരാളുടെ പിതാവ്, റോസ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button