Latest NewsNewsInternational

സ്‌കൂളുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ച് ഫ്രാന്‍സ്‌

 

പാരിസ്: സ്‌കൂള്‍ വര്‍ഷം ആരംഭിക്കുന്ന സെപ്റ്റംബര്‍ നാലു മുതല്‍ വിദ്യാര്‍ത്ഥിനികള്‍ പര്‍ദയും (അബായ) വിദ്യാര്‍ത്ഥികള്‍ നീളനുടുപ്പും (ഖമീസ്) ധരിച്ചു സ്‌കൂളുകളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. ഫ്രാന്‍സിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. ശരീരം മുഴുവന്‍ മറയ്ക്കുന്ന ഈ വസ്ത്രങ്ങള്‍ക്ക് സ്‌കൂളുകളില്‍ വിലക്കുണ്ടാകുമെന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ആദ്യം അറിയിപ്പുണ്ടായത്. ഈ വിഷയത്തില്‍ സംശയങ്ങളുള്ളവര്‍ക്ക് സ്‌കൂളുകളിലെത്തി വിശദീകരണം തേടാവുന്നതാണ്. സ്‌കൂള്‍ അധികൃതരെ ഇക്കാര്യങ്ങളില്‍ ബോധവത്കരിക്കുന്നതിന് കൈപ്പുസ്തകം തയാറാക്കിയിട്ടുണ്ടെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Read Also: ശക്തമായ മഴയ്ക്കും തീവ്ര ഇടിമിന്നലിനും സാധ്യത: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്കുള്ള കത്തുകളും സ്‌കൂള്‍ അധികൃതരെ ഏല്‍പ്പിക്കും. മതേതരത്വം റിപ്പബ്ലിക്കിന്റെ മൗലികമായ ഒരു മൂല്യമാണെന്ന് മന്ത്രി അനുസ്മരിപ്പിച്ചു. 2004 മാര്‍ച്ച് 15ന് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമമനുസരിച്ച് മതപരമായ അടയാളങ്ങളോ വേഷവിധാനങ്ങളോ സ്‌കൂളുകളില്‍ ധരിക്കുന്നത് അനുവദനീയമല്ല. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിലക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button