KeralaLatest NewsNews

ഫറോക് പാലത്തിൽ ‘മദ്യ പുഴ’: നഷ്ടമായത് 97 പെട്ടി മദ്യം, പൊലീസിന് ലഭിച്ചത് വെറും 40 പെട്ടി മാത്രം

ഫറോക്: ചൊവ്വാഴ്ച രാവിലെ ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ച് മറിഞ്ഞ മദ്യലോറിയിൽ നിന്നും കാണാതായത് 57 മദ്യക്കുപ്പികൾ. പാലത്തില്‍ ലോറി തട്ടി കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വീഴുകയായിരുന്നു. വീണ മദ്യക്കുപ്പികൾ അതുവഴി വന്ന കാൽനട യാത്രക്കാരും ഇരുചക്ര വാഹനത്തിൽ ഉള്ളവരും കയ്യിൽ കരുതാൻ പറ്റുന്നത്രയും കുപ്പിയുമായി മുങ്ങുകയായിരുന്നു.

മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിക്കിടന്നതോടെ പലരും കൈക്കലാക്കുകയായിരുന്നു. നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. വാഹനം ഓടിച്ചവര്‍ പൊലീസില്‍ പരാതി നല്‍കി. ഓരോ പെട്ടിയിലും 24 കുപ്പി വീതം മദ്യമാണ് ഉണ്ടായിരുന്നത്. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത്. സംഭവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പൊലീസ് കൊല്ലം വെയര്‍ ഹൗസുമായി ബന്ധപ്പെട്ടിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് വാഹനം നിറുത്താതെ പോവുകയായിരുന്നു. അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്തു നിന്നുമാണ് എത്തിയത്. അവേശേഷിച്ച മദ്യക്കുപ്പികള്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് പരിശോധന നടത്തി മദ്യക്കുപ്പികൾ കൈവശപ്പെടുത്തിയവരെ പിടികൂടിയേക്കുമെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button