Latest NewsKeralaNews

വീടുകളില്‍ നിന്ന് മലഞ്ചരക്ക് മോഷണം; ദമ്പതികൾ അറസ്റ്റില്‍ 

കോഴിക്കോട്: വീടുകളില്‍ നിന്ന് മലഞ്ചരക്ക് മോഷണം നടത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റില്‍. കോഴിക്കോട് മുക്കം സ്വദേശി റിയാസ് (33), ഭാര്യ ഷബാന (33) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവേറ്റി, ഏലിയാപറമ്പ്, കുത്തുപറമ്പ്, വാക്കാലൂർ, മൈത്ര, കുനിയിൽ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇവർ മോഷണം നടത്തിയിരുന്നത്. ഇരുവേറ്റിയിലെ ഒരു വീട്ടിനുള്ളില്‍ മോഷണം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.

കഴിഞ്ഞ ഒരു വർഷമായി ഇവര്‍ അരീക്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ മോഷണം നടത്തിയിരുന്നു.

അരീക്കോട് പോലീസ് സ്റ്റേഷനിൽ ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്.

റബ്ബർ ഷീറ്റ്, നാളികേരം, അടയ്ക്ക എന്നിവ ഉൾപ്പെടെയുള്ളവയായിരുന്നു ദമ്പതികൾ മോഷണം നടത്തിയിരുന്നത്. പകൽ സമയങ്ങളിൽ വിവിധ ഇടങ്ങളിൽ കാറിൽ സഞ്ചരിച്ച് മലഞ്ചരക്ക് സാധനങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തും. തുടർന്ന് പുലര്‍ച്ചെ വീടുകളിലും തോട്ടങ്ങളിലും എത്തി മലഞ്ചരക്ക് കാറിൽ കയറ്റി കൊണ്ട് പോകുന്നതായിരുന്നു ഇവരുടെ മോഷണ രീതി.

ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button