Latest NewsHealth & Fitness

പാൻക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ 7 ഭക്ഷണ വിഭവങ്ങൾ ശീലമാക്കാം

ശരീരത്തിൻറെ ദഹനവ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാൻക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിർവീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാൻക്രിയാസ് ആണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ലിപിഡുകൾ തുടങ്ങിയവ ദഹിപ്പിക്കാനും പാൻക്രിയാസ് സഹായിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ദീപന രസങ്ങൾക്ക് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇൻസുലിൻ ഹോർമോണുകളും പാൻക്രിയാസ് ഉൽപാദിപ്പിക്കുന്നു. പാൻക്രിയാസിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇതിനാൽ വളരെ പ്രധാനമാണ്.

പാൻക്രിയാസിനു വരുന്ന തകരാറുകൾ പ്രമേഹം, ഹൈപ്പർഗ്ലൈസീമിയ, പാൻക്രിയാറ്റിക് അർബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാൻക്രിയാസിൻറെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാൻക്രിയാസിനെ നല്ല ഉഷാറാക്കി നിർത്താൻ ഇനി പറയുന്ന ഭക്ഷണവിഭവങ്ങൾ സഹായിക്കും. മഞ്ഞൾ, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂർക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങൾ. ഇവ ശരീരത്തിൽ എങ്ങനെ പ്രവർത്തിച്ച് പാൻക്രിയാസിനെ സംരക്ഷിക്കുന്നു എന്ന് നോക്കാം.

പാൻക്രിയാസിലെ തകരാർ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം ഊർജ്ജിതപ്പെടുത്താനും മഞ്ഞൾ സഹായിക്കും. പാൻക്രിയാസിലെ തകരാർ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾ ഉപയോഗിക്കാറുണ്ട്. പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം ഊർജ്ജിതപ്പെടുത്താനും മഞ്ഞൾ സഹായിക്കും.

പ്രകൃതിദത്ത ആൻറിബയോട്ടിക്കായ വെളുത്തുള്ളി തേൻ, ഉള്ളി, ഉലുവ പോലുള്ള മറ്റ് ഭക്ഷണങ്ങളുടെ ഒപ്പം ഉപയോഗിച്ചാൽ ഇതിൻറെ ഗുണം അധികരിക്കുന്നു. പാൻക്രിയാസ് ഉൾപ്പെടെയുള്ള അവയവങ്ങളിലെ കോശങ്ങളെ റിപ്പയർ ചെയ്യുക വഴി പ്രതിരോധ ശക്തിയും വെളുത്തുള്ളി വർധിപ്പിക്കുന്നു.

വൈറ്റമിൻ ബിയും അയണും അടങ്ങിയ ചീര പാൻക്രിയാസിൻറെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയൺ പാൻക്രിയാസിലെ നീർക്കെട്ട് നിയന്ത്രിക്കുമ്പോൾ ബി വൈറ്റമിനുകൾ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. അർബുദകോശങ്ങൾക്കെതിരെ പോരാടുന്ന മോണോഗാലക്ടോ സിൽഡിയാസിൽ ഗ്ലിസറോളും(എംജിഡിജി) ചീരയിൽ അടങ്ങിയിരിക്കുന്നതിനാൽ പാൻക്രിയാറ്റിക് അർബുദ സാധ്യതയും ഇത് കുറയ്ക്കുന്നു.

ബ്രക്കോളി, കാബേജ്, കോളിഫ്ളവർ, കേയ്ൽ പോലുള്ള പച്ചക്കറികളിലും അർബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാൻക്രിയാസ് അർബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. ഫ്ളാവനോയ്ഡുകൾ ധാരാളമായി അടങ്ങിയ ഈ പച്ചക്കറികൾ ശരീരത്തിലെ വിഷാംശങ്ങളെ നീക്കാനും സഹായിക്കുന്നു. ചുവന്ന മുന്തിരിയിൽ അടങ്ങിയിരിക്കുന്ന റെസ് വെരാറ്റോൾ അതിശക്തമായ ആൻറിഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയതാണെന്ന് ക്ലീവ് ലാൻഡ് ക്ലിനിക്ക് ചൂണ്ടിക്കാണിക്കുന്നു.

ഇവയും പാൻക്രിയാസിൻറെ നീർക്കെട്ടിനെയും അണുബാധയെയും തടയുകയും അർബുദസാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസം ഒരിക്കലെങ്കിലും ചുവന്ന മുന്തിരി കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. പാൻക്രിയാസിലെ അർബുദസാധ്യത 50 ശതമാനം കുറയ്ക്കാൻ മധുരക്കിഴങ്ങിന് സാധിക്കും. രക്തത്തിലേക്ക് പതിയെ പഞ്ചസാര പുറത്തു വിട്ടു കൊണ്ട് പഞ്ചസാരയുടെ തോതും ഇവ നിയന്ത്രിക്കുന്നു. പനികൂർക്ക, അയമോദകം തുടങ്ങിയവയും പാൻക്രിയാസിൻറെ ആരോഗ്യത്തിന് ഉത്തമമാണെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button