Latest NewsUAENewsInternationalGulf

അനധികൃതമായി മസാജ് സേവനങ്ങൾ നടത്തി: 91 ഫ്ളാറ്റുകൾ സീൽ ചെയ്തു

അബുദാബി: അനധികൃതമായി മസാജ് സേവനങ്ങൾ നടത്തിയ 91 ഫ്‌ളാറ്റുകൾ യുഎഇയിൽ സീൽ ചെയ്തു. ദുബായ് പോലീസാണ് ഫ്‌ളാറ്റുകൾ സീൽ ചെയ്തത്. കൊള്ളയടിക്കലും കൊലപാതകവും ഉൾപ്പെടെയുള്ള ഗുരുതരമായ ഭീഷണികൾ ഉയർത്തുന്ന ഇത്തരത്തിലുള്ള മസാജ് സെന്ററുകളിൽ പോകുന്നതിനെതിരെ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Read Also: വിമാനയാത്രക്കാർക്ക് ഇന്റർനെറ്റ് സേവനം: ധാരണാപത്രത്തിൽ ഒപ്പുവെച്ച് ഈ രാജ്യം

ഈ നിയമവിരുദ്ധ പ്രവർത്തനത്തെ ചെറുക്കുന്നതിന് ദുബായ് പോലീസ് നിരവധി ക്യാമ്പെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം കേന്ദ്രങ്ങളുടെ ഹാനികരമായ സേവനങ്ങളെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും ലൈസൻസില്ലാത്ത അത്തരം ബിസിനസ്സുകളുടെ ലൊക്കേഷനുകളും നടത്തിപ്പുകാരെയും കണ്ടെത്താനും വേണ്ടിയുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ മസാജ് സെന്ററിനെ കുറിച്ചുള്ള കാർഡുകൾ വിതരണം ചെയ്യുന്നവരെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവർ 901 എന്ന നമ്പറിലേക്ക് വിളിച്ച് വിവരം അറിയിക്കണം. ദുബായ് പോലീസ് സ്മാർട്ട് ആപ്പ് വഴി ‘പോലീസ് ഐ’ സേവനം ഉപയോഗിച്ചും വിവരം അറിയിക്കാം.

ലൈസൻസുള്ള മസാജ് സെന്ററുകൾ ദുബായ് ഇക്കണോമിക് ആൻഡ് ടൂറിസത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരുടെ സേവനങ്ങൾ തേടാൻ ആഗ്രഹിക്കുന്നവർക്ക് സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിലൂടെ അത് പരിശോധിക്കാമെന്നും പോലീസ് അറിയിച്ചു.

Read Also: വനിതാ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം: ഡിവൈഎഫ്ഐ നേതാവ് അഭിജിത്തിനെ സിപിഎം സസ്പെന്‍ഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button