Latest NewsKerala

മുഖ്യമന്ത്രിയുടെ ക്രിസ്‌മസ്‌ വിരുന്നിൽ കെപി യോഹന്നാനെ മാത്രമല്ല, ചാൾസ് ശോഭരാജിനെ കൂടി വിളിക്കാമായിരുന്നു- മാത്യു സാമുവൽ

മുഖ്യമന്ത്രി പിണറായി വിജയൻറെ ക്രിസ്മസ് വിരുന്നിൽ ഗവർണറെ ഒഴിവാക്കിയത് സാമ്പത്തിക കുറ്റവാളിയായ കെപി യോഹന്നാനെ പോലെയുള്ളവരെ ആദരിക്കാനായിരുന്നു എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമുവൽ. യോഹന്നാനെ മാത്രമല്ല, ഇന്നലെ ജയിൽ മോചിതനായ ചാൾസ് ശോഭരാജിനെ കൂടി ക്ഷണിക്കാമായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു. കേരള സർക്കാരിന്റെ “കേരള ശ്രീ” ഈ മഹാന് കൊടുത്തു ആദരിക്കുവാൻ അപേക്ഷിക്കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മുഖ്യമന്ത്രിയുടെ പ്രത്യേക ക്രിസ്തുമസ് വിരുന്നിൽ പങ്കെടുത്ത മഹാനായ വ്യക്തിത്വം …!
1, അമേരിക്ക ടെക്സാസിൽ Rico കേസിൽ പരാജയം സമ്മതിച്ച് 270 കോടി കെട്ടിവെച്ച മഹാൻ …!
2, കാനഡയിലും, ഫിൻലാൻഡ്, ദക്ഷിണാഫ്രിക്കയിലും അതേപോലെ കേസുകൾ ട്രയൽ നടക്കുന്നു ..!

3, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ഇന്ത്യ ആകമാനം ഇയാളുടെ ഓഫീസും ചർച്ചകളും പരിശോധിച്ചപ്പോൾ ക്യാഷ് ആയി കള്ളപ്പണം കിട്ടിയത് 24 കൂടി രൂപ മാത്രം, 6000 കോടിയിൽ പരം രൂപ കള്ളപ്പണം, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ്, കോടതിയിൽ പറഞ്ഞു,ഇയാളുടെ സ്വത്തുകൾ മരവിപ്പിച്ചു..!

4, അഞ്ചിൽ പരം എഫ് സി ആർ എ അക്കൗണ്ടുകൾ അതിൽ കൂടെ കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് കടത്തി, ഇന്ത്യയിൽ പട്ടിണിയാണ്, ആളുകൾക്ക് താമസിക്കുവാൻ ഷെൽട്ടർ ഇല്ല, അമേരിക്കയിലും മറ്റ് ലോകരാജ്യങ്ങളിലും നമ്മുടെ രാജ്യത്തെ വളരെ മോശമായി കാണിച്ചു, അതിനെതിരെയും ഈ മഹാനെതിരെ കേസുകൾ നിലനിൽപ്പുണ്ട് …!

5, 14000 കോടി രൂപയുടെ ലാൻഡ് ബാങ്ക് ഇന്ത്യയിലെ സിറ്റികളിൽ വാങ്ങിയിട്ടുണ്ട്, ഈ പണം എവിടെ നിന്ന് വന്നു “മാർ പിണറായി” ഒന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും
6, ചെറുവള്ളി എസ്റ്റേറ്റ് ഏതെങ്കിലും രീതിയിൽ കേരള സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിച്ച് പണം ആക്കണം, അതിന്റെ വിഹിതം ഭരിക്കുന്ന സർക്കാരിനും കൊടുക്കുവാൻ അയാൾ തയ്യാറാണ്…!( നമ്മുടെ സർക്കാരിന് പണം മാത്രമാണ് താല്പര്യം )

കേരള സർക്കാരിന്റെ “കേരള ശ്രീ” ഈ മഹാന് കൊടുത്തു ആദരിക്കുവാൻ അപേക്ഷിക്കുന്നു 👍👍👍

shortlink

Related Articles

Post Your Comments

Related Articles


Back to top button