KeralaLatest NewsNews

ഇടുക്കിയിൽ ആംബുലന്‍സിനുള്ളില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമം: ഡ്രൈവര്‍ അറസ്റ്റില്‍

ഇടുക്കിയിൽ ആംബുലൻസിനുള്ളിൽ വെച്ച് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ചെറുതോണിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ കദളിക്കുന്നേല്‍ ലിസണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതേ ലാബിൽ തന്നെ ജോലി ചെയ്യുന്ന യുവതികളെയാണ് യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ലാബ് ജീവനക്കാരുടെ ക്രിസ്മസ് ആഘോഷത്തിന് ശേഷം യുവതികളെ വീട്ടില്‍ കൊണ്ടുവിടാന്‍ ആംബുലൻസ് ഡ്രൈവറെയാണ് ഏർപ്പാട് ചെയ്തിരുന്നത്. അമിതമായി മദ്യപിച്ചിരുന്ന ലിസണ്‍ എന്ന കുട്ടപ്പന്‍ വാഹനം ഓടിക്കുന്നതിനിടയില്‍ യുവതികളെ കയറി പിടിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ ബഹളം വെച്ചു. ഇതോടെ കുട്ടപ്പൻ വാഹനം നിർത്തി, യുവതികൾ ഇറങ്ങിയോടി. എന്നാൽ, യുവതിയെ അനുനയിപ്പിച്ച് ഇയാൾ വീണ്ടും ആംബുലൻസിൽ കയറ്റി.

പിന്നീട് കരിമ്പന്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് വീണ്ടും പീഡനശ്രമം ഉണ്ടായി. വണ്ടി നിര്‍ത്തി പിന്നില്‍ കയറി യുവതികളെ വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതികള്‍ ബഹളം വച്ചതോടെ ശ്രമം ഉപേക്ഷിച്ച് പ്രതി വീണ്ടും വാഹനം ഓടിച്ച് മുന്നോട്ടു പോയി. വാഹനം ചുരുളിയിൽ എത്തിയപ്പോൾ തങ്ങളുടെ ബന്ധുക്കളോട് യുവതികൾ കാര്യം പറയുകയായിരുന്നു. അവിടെ വച്ച് ഇടുക്കി പൊലീസെത്തി യുവതികളുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പ്രതിയുടെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പീഡനശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button