Latest NewsNewsTechnology

തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുമായി കേന്ദ്രം

നിരോധിച്ച യൂട്യൂബ് ചാനലുകളും, സോഷ്യൽ മീഡിയകളും രാജ്യസുരക്ഷയ്ക്കും ഭീഷണി ഉയർത്തിയിട്ടുണ്ട്

തെറ്റായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, 104 യൂട്യൂബ് ചാനലുകൾ ഉൾപ്പെടെ, സോഷ്യൽ മീഡിയകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിരോധിച്ച യൂട്യൂബ് ചാനലുകളും, സോഷ്യൽ മീഡിയകളും രാജ്യസുരക്ഷയ്ക്കും ഭീഷണി ഉയർത്തിയിട്ടുണ്ട്.

45 വീഡിയോകൾ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, ആറ് വെബ്സൈറ്റുകൾ എന്നിവയ്ക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ 69എ വകുപ്പ് പ്രകാരം, രാജ്യസുരക്ഷ അടക്കമുള്ള വിഷയങ്ങൾ കണക്കിലെടുത്ത് സോഷ്യൽ മീഡിയകൾക്ക് വിലക്കേർപ്പെടുത്താൻ സർക്കാറിന് അവകാശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകളും, സോഷ്യൽ മീഡിയകളും നിരോധിച്ചത്.

Also Read: ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂന മര്‍ദ്ദം, സംസ്ഥാനത്ത് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button