Latest NewsNewsTechnology

ട്വിറ്ററിൽ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’ വീണ്ടുമെത്തി, കൂടുതൽ വിവരങ്ങൾ അറിയാം

ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി എല്ല ഇൻവിനാണ് ഈ ഫീച്ചർ നീക്കം ചെയ്തതായി അറിയിച്ചത്

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ‘സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ’
വീണ്ടും എത്തിയതായി റിപ്പോർട്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ആളുകളെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് സൂയിസൈഡ് പ്രിവൻഷൻ ഫീച്ചർ. ഇലോൺ മസ്കിന്റെ ഉത്തരവ് പ്രകാരം, ഈ ഫീച്ചർ നീക്കം ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുനസ്ഥാപിക്കുകയുമായി ബന്ധപ്പെട്ടുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി എല്ല ഇൻവിനാണ് ഈ ഫീച്ചർ നീക്കം ചെയ്തതായി അറിയിച്ചത്.

ചില ഉപയോക്താക്കളുടെയും, ഉപഭോക്തൃ സുരക്ഷാ ഗ്രൂപ്പുകളുടെയും ആവശ്യത്തെ തുടർന്നാണ് ഈ ഫീച്ചർ പുനസ്ഥാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, നിർദ്ദിഷ്ട ഉള്ളടക്കത്തിനായി തിരയുമ്പോൾ ആത്മഹത്യ തടയുന്നതിനുള്ള ഹോട്ട്‌ലൈനുകളും മറ്റു വിവരങ്ങളും പങ്കിടുന്ന #ThereIsHelp ഫീച്ചറാണ് നീക്കം ചെയ്തത്.

Also Read: 19കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ 62കാരനായ അമ്മയുടെ അച്ഛന്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button