KeralaLatest NewsNews

അവധിക്കാലമെത്തുന്നതോടെ ഗതാഗത കുരുക്കില്‍പ്പെട്ട് മൂന്നാര്‍; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വ്യാപാരികള്‍

മൂന്നാര്‍: ടൂറിസം മേഖലയായ മൂന്നാറില്‍ സന്ദര്‍ശകരുടെ തിരക്കേറുമ്പോഴും ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാണിക്കുന്ന അലംഭാവത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍. പഞ്ചായത്തിന്‍റെ നേത്യത്വത്തില്‍ മാസത്തില്‍ ഒരുക്കല്‍ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റികള്‍ കൂടുന്നുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ അതുപോലെ തന്നെ നില നില്‍ക്കുന്നതോടെയാണ് വ്യപാരികള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.

അവധിക്കാലമെത്തുന്നതോടെ വാഹനങ്ങളുടെ നീണ്ടനിരയാണ് മൂന്നാറിലെ റോഡുകളില്‍. ഒരു കിലോ മീറ്റര്‍ ദൂരം കടന്ന് പോകാന്‍ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും വേണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ക്രിസ്തുമസ് അവധി ആഘോഷിക്കാനെത്തിയവര്‍ ഏതാണ്ട് പകല്‍ മുഴുവനും ഗതാഗതക്കുരുക്കില്‍പ്പെട്ട് കിടന്നു.  പ്രശ്‌നം സങ്കീര്‍ണ്ണമാകുമ്പോഴും ബന്ധപ്പെട്ടവര്‍ പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ തയ്യറാകുന്നില്ലെന്ന് വ്യാപാരികളും ആരോപിക്കുന്നു.

ഒന്നരകിലോ മീറ്ററില്‍ ഒതുങ്ങി നില്‍ക്കുന്ന ടൗണിന്‍റെ ദൗര്‍ഘ്യം ഹൈഡ്‌ വര്‍ഡക്‌സ് ജലാശയം വരെ നീട്ടിയാല്‍ ടൗണിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത  പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന് വ്യാപാരികള്‍ അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button