Latest NewsUAENewsInternationalGulf

പുതുവർഷാഘോഷം: ഷാർജയിലെ വിനോദ കേന്ദ്രങ്ങളിൽ വൻ പരിപാടികൾ

ഷാർജ: പുതുവർഷാഘോഷം ഗംഭീരമായി സംഘടിപ്പിക്കാൻ ഷാർജ. എമിറേറ്റിലെ വിനോസഞ്ചാര കേന്ദ്രങ്ങളിൽ ഗംഭീര പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളും സമ്മേളിക്കുന്ന പരിപാടികളായിരിക്കും ഷാർജയിൽ സംഘടിപ്പിക്കുന്നത്.

അൽ മജാസ് വാട്ടർഫ്രണ്ടിൽ ഇത്തവണ കരിമരുന്ന് പ്രയോഗവും ഫ്‌ളൈബോർഡ് പ്രകടനവും നടക്കും. ഖോർഫക്കാൻ ബീച്ചിൽ ഇത്തവണ പത്തു മിനിറ്റ് നീണ്ടു നിൽക്കുന്ന കരിമരുന്ന് പ്രയോഗമാണ് നടക്കുക. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷരാവിൽ കൂടുതൽ ഹരം പകരാനായി പ്രത്യേക എൽഇഡി ഷോ, ബബിൾ ഷോ തുടങ്ങിയവയും അരങ്ങേറും.

Read Also: പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button